ജടായുവിനെക്കാണാന്‍ സഞ്ചാരികൾ വരവായിചടയമം​ഗലം ജടായുശിൽപ്പം കാണാനും കേബിൾ കാറിൽ യാത്രയ്ക്കുമായി സഞ്ചാരപ്രീയർ ചടയമംഗല‌‌ത്തേക്ക‌്. മുഖ്യ‌മ‌ന്ത്രി  കഴിഞ്ഞ  17നു നടത്താൻ നി‌ശ‌്ചയിച്ചിരുന്ന എർത്ത‌് സെന്ററിന്റെ  ഉദ‌്ഘാടനം   പ്രളയ‌‌ത്തെതുടർന്ന‌്  മാറ്റി‌വച്ചിരുന്നു.  കഴിഞ്ഞ ഓണനാളിൽ തുറന്നുകൊടുത്ത ഇവിടെ ഇ‌‌‌പ്പോൾ ‌സഞ്ചാരികൾ എത്തിത്തുടങ്ങി.   എംസി റോഡിൽ ​ഗവ. യുപി സ്കൂളിനു സമീപം ജടായു ജങ‌്ഷനിലെ ടൂറിസം റോഡിലൂടെ സഞ്ചരിച്ച് പ്രധാന കവാടത്തിലെത്താം. തുടർന്ന‌്  കേബിൾ കാറിൽ  ജടായുപാറയിലെത്തി കാഴ്ചകൾ കാണാം. മുൻകൂട്ടി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം.  കേബിൾ കാറിൽ കയറുന്ന പോയിന്റിൽ വിമാനത്താവളങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.  സമുദ്രനിരപ്പിൽനിന്ന‌് 750 അടി ഉയരത്തിൽ കേബിൾ കാറിലെ യാത്രയും ജടായു ശിൽപ്പവും ജനങ്ങളെ ആകർഷിക്കുന്നു.  64 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ പാറക്കൂട്ടത്തിലെ നാലു മലകളിലും വിവിധ വിനോദങ്ങൾ ഒരുക്കിയിട്ടുണ്ട്.  പ്രധാനമായ അഡ്വഞ്ചർ സെന്ററിലെ പ്രവേശനവും മുമ്പു തന്നെ ആരംഭിച്ചിട്ടുണ്ട്. ഹെലി ടാക്സി സംവിധാനവും ജനങ്ങളെ ആകർഷിക്കുന്നു. വിദേശികളും തദ്ദേശീയരുമായ നിരവധിയാളുകൾ എത്തുന്നുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നാണ് കൂടുതൽ ആളുകളെത്തുന്നത്. ഒഴിവു ദിവസങ്ങളിലേക്കായി മുൻകൂട്ടി ബുക്കു ചെയ്യുന്നു. Read on deshabhimani.com

Related News