ചിത്രകലാ ക്യാന്പും പ്രഭാഷണ പരന്പരയും തുടങ്ങികാലിക്കടവ് വര്‍ണങ്ങൾ കൊണ്ട് ക്യാൻവാസ്‌ നിറക്കുകയല്ല ഈ കലാകാരന്‍മാര്‍. സമകാലിക യാഥാര്‍ഥ്യങ്ങളുടെ കണ്ണാടി തീര്‍ക്കുകയാണിവര്‍. വര്‍ത്തമാനകാല കാഴ്ചകളിലൂടെ സഞ്ചരിച്ച് മനസില്‍ പതിഞ്ഞ ചിത്രങ്ങള്‍ ഛായങ്ങള്‍ കൊണ്ട്‌ ക്യാൻവാസിൽ പകര്‍ത്തുകയാണ്‌ ഒരുസംഘം കലാകാരന്മാർ. കാലിക്കടവില്‍ കേരള ലളിതകലാ അക്കാമിയും പുരോഗമന കലാസാഹിത്യ സംഘവും സംഘടിപ്പിച്ച മൂന്നു ദിവസത്തെ ചിത്രകലാ ക്യാമ്പിലാണ് 22 കലാകാരന്‍മാര്‍ നേരിന്റെ കാഴ്ചകള്‍ വര്‍ണത്തില്‍ ചാലിച്ചത്‌.  കേരള ലളിതകലാ അക്കാദമി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പിനും പ്രഭാഷണ പരമ്പരക്കും കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തില്‍ തുടക്കമായി. ചിത്രകലയെ  പ്രോത്സാഹിപ്പികുന്നതോടൊപ്പം ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  ക്യാമ്പ് എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷനായി. ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, പുരോഗമന കലാ സാഹിത്യ സംഘം ജില്ലപ്രസിഡന്റ് സി എം വിനയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു.  മാര്‍ക്‌സിസം കല സമൂഹം എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്കും തുടക്കമായി. ഡോ. സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തി. ഡോ. വി പി പി മുസ്തഫ അധ്യക്ഷനായി. പൊന്ന്യം ചന്ദ്രന്‍ സ്വാഗതവും എന്‍ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ദിവസവും വൈകീട്ട് അഞ്ചിനാണ് പ്രഭാഷണം. വെള്ളിയാഴ്‌ച സമാപിക്കും. വ്യാഴാഴ്‌ച വർഗവും വർഗസമരവും എന്ന വിഷയത്തിലാണ്‌ പ്രഭാഷണം.      Read on deshabhimani.com

Related News