600 വളണ്ടിയർമാർ അണിനിരന്നു; കൈനകരി ക്ലീൻ

സിപിഐ എം വിതുര ഏരിയയിൽനിന്നുള്ള സന്നദ്ധ വളണ്ടിയർമാർ ബർജിൽ കൈനികര പഞ്ചായത്തിലേക്ക്‌ ശുചീകരണത്തിനായി പോകുന്നു


ആലപ്പുഴ വെള്ളപ്പൊക്കം ഏറ്റവും രൂക്ഷമായി ബാധിച്ച കുട്ടനാട്ടിലെ കൈനകരി പഞ്ചായത്തിൽ സിപിഐ എം പ്രവർത്തകർ അണിനിരന്ന‌് ശുചീകരണം. പഞ്ചായത്തിലെ വെള്ളമിറങ്ങിയ വീടുകൾ വൃത്തിയാക്കാൻ വെള്ളിയാഴ‌്ച സിപിഐ എം നേത‌ൃത്വത്തിൽ  600ലേറെ പ്രവർത്തകരും വളണ്ടിയർമാരും രംഗത്തിറങ്ങി. സിപിഐ എം വിതുര ഏരിയ കമ്മിറ്റിക്ക‌് കീഴിൽ നാനൂറോളം പേർ കൈനകരിയിലെത്തി. ഹെഡ‌്‌ലോഡ‌് ആൻഡ‌് ജനറൽ വർക്കേഴ‌്സ‌് യൂണിയൻ (സിഐടിയു) തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക‌് കീഴിലെ 150 പേർ ശുചീകരണത്തിനിറങ്ങി.  ഇവരിൽ ചാല ബ്രാഞ്ചിന‌് കീഴിൽനിന്ന‌ുമാത്രം 42 പേരുണ്ട‌്. ഇവർ ശനിയാഴ‌്ചയും കൈനകരിയിൽ തുടരും. തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക‌് ജീവനക്കാരുടെ 22 അംഗ സംഘവും എത്തി.  ഇവർക്കു പുറമേ വിദ്യാർഥികളുൾപ്പെടെ മറ്റ‌് സംഘങ്ങളും കുട്ടനാട്ടിൽ സജീവമായി ശുചീകരണത്തിൽ പങ്കാളികളായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗം പി പി ചിത്തരഞ‌്ജന്റെ നേത‌ൃത്വത്തിൽ പുന്നമട ഫിനിഷിങ‌് പോയിന്റിൽനിന്ന‌് പ്രവർത്തകരെ യാത്രയാക്കി.  ഇവർക്ക‌് ഭക്ഷണമുൾപ്പെടെയുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിരുന്നു. കൈനകരിയിലെ വിവിധ വാർഡുകളിൽ 10 പേരടങ്ങുന്ന സംഘങ്ങളായി പ്രവർത്തകർ വീടുകളും പൊതുസ്ഥാപനങ്ങളും വൃത്തിയാക്കി.  വരുംദിവസങ്ങളിലും കൈനകരിയിൽ സിപിഐ എം നേത‌ൃത്വത്തിൽ ശുചീകരണം തുടരുമെന്ന‌് പി പി ചിത്തര‌ഞ‌്ജൻ അറിയിച്ചു. Read on deshabhimani.com

Related News