കുട്ടനാട്ടിൽ സൈനിക ആശുപത്രി പ്രവർത്തനം ആരംഭിച്ചു

കുട്ടനാട്ടിൽ എയർഫോഴ്സിന്റെ ആശുപത്രി പ്രവർത്തനം ആരംഭിച്ചപ്പോൾ


  മങ്കൊമ്പ് കുട്ടനാട്ടിൽ സൈനിക ആശുപത്രി പ്രവർത്തനം ആരംഭിച്ചു. മാമ്പുഴക്കരിയിലുള്ള കുട്ടനാട് വികസന സമിതി ഓഫീസ് ഹാളിലാണ് എയർഫോഴ്സിന്റെ താൽക്കാലിക ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. വെള്ളപ്പൊക്കത്തെത്തുടർന്ന് കുട്ടനാട്ടിലെ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതിനെത്തുടർന്നാണ് ആരോഗ്യ വകുപ്പ‌്, ദേശീയ ആരോഗ്യ ദൗത്യം ആലപ്പുഴ, വെളിയനാട് ബ്ലോക്ക് മെഡിക്കൽ ഓഫീസ‌് എന്നിവയുടെ നേത‌ൃത്വത്തിൽ ബദൽ മാർഗമൊരുക്കിയത‌്. 22 അംഗ സംഘമാണ് ആശുപത്രിയിൽ ഉള്ളത്. ലാബ്, ഇസിജി സൗകര്യങ്ങളുണ്ട‌്. മരുന്നുകളും ലഭ്യമാണ‌്.  പകലും രാത്രിയിലും  പ്രവർത്തിക്കും. ഗുരുതര രോഗബധിതരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.  Read on deshabhimani.com

Related News