സർക്കാർ കെട്ടിടങ്ങൾ: കുട്ടനാട്ടിൽ ഒരുകോടിയുടെ നാശം  ആലപ്പുഴ  മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള കെട്ടിടങ്ങൾക്ക് വ്യാപകനാശം. ഓഫീസുകൾക്ക് കേടുപാട് സംഭവിച്ചെങ്കിലും പുതിയ ആലപ്പുഴയ‌്ക്കായി പൊതുമരാമത്ത്‌ വകുപ്പ് എൻജിനിയർമാരുടെ സാങ്കേതികസംഘം  പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണപ്രവർത്തനത്തിലാണ്. പ്രളയംമൂലം  കുട്ടനാട്ടിലുള്ള കെട്ടിടങ്ങൾക്കാണ് കൂടുതൽ നാശം സംഭവിച്ചത്. ഒരുകോടിയുടെ നാശമാണ്  വിലയിരുത്തിയിട്ടുള്ളത്. ഹരിപ്പാട് സെക്ഷന്റെ കീഴിൽ അഞ്ചും കായംകുളം സെക്ഷന്റെ കീഴിൽ രണ്ടും വില്ലേജ് ഓഫീസുകൾക്ക് കേടുപാടുണ്ടായി. 15 ലക്ഷം രൂപയാണ്  നഷ‌്ടം. നൂറനാട്, എടപ്പോൺ എഫ്ഡബള്യു സെന്റർ, ഹരിപ്പാട് റസ‌്റ്റ‌് ഹൗസ് എന്നീ കെട്ടിടങ്ങളേയും പ്രളയം ബാധിച്ചു. 20 ലക്ഷം രൂപയാണ് നഷ‌്ടം. കണ്ണമംഗലം വില്ലേജ് ഓഫീസിന് പൂർണമായും നഷ‌്ടം സംഭവിച്ചു. ചെങ്ങന്നൂരിൽ ആറ് വില്ലേജ് ഓഫീസുകൾക്കുംകൂടി  15 ലക്ഷം രൂപയുടെ നഷ‌്ടമുണ്ട‌്.  ആലപ്പുഴ മെഡിക്കൽ കോളേജിന് ഒരുകോടി രൂപയും ജനറൽ ആശുപത്രിക്ക് 60 ലക്ഷം രൂപയുടെ നഷ‌്ടവും കണക്കാക്കി. 360 ലക്ഷം രൂപയുടെ നാശമാണ് ജില്ലയിൽ സർക്കാർ കെട്ടിടങ്ങളുടെ നഷ്ടം രേഖപ്പെടുത്തിയത്. Read on deshabhimani.com

Related News