മനുഷ്യാവകാശ പ്രവർത്തകരുടെ അറസ‌്റ്റിൽ പ്രതിഷേധം  ആലപ്പുഴ മനുഷ്യാവകാശ പ്രവർത്തകരായ വെർണൻ ഗോൺസാൽവസ‌്, വരവരറാവു, ഗൗതം നവഖാല, സുധാ ഭരദ്വാജ‌്, അരുൺ ഫെരേര തുടങ്ങിയവരെ അറസ‌്റ്റു ചെയ‌്തതിനെതിരെ പുരോഗമന കലാസാഹിത്യസംഘം, വനിതാസാഹിതി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.  രാജ്യമെമ്പാടും അരക്ഷിതാവസ്ഥ സ‌ൃഷ‌്ടിച്ച‌് എതിർപ്പുകളെ മറികടക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമുള്ള ബിജെപി സർക്കാരിന്റെ ഗൂഢശ്രമമാണിത‌്. സാംസ‌്കാരിക പ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും നിശബ‌്ദമാക്കുവാൻ മോഡി സർക്കാർ നടത്തുന്ന ശ്രമങ്ങളെ എതിർത്ത‌് തോൽപ്പിക്കണമെന്ന‌് ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News