കുറിഞ്ഞി പൂത്തു; പ്രളയബാക്കിയിൽമൂന്നാർ മൂന്നാറിൽ വസന്തകാലത്തിന്റെ വരവറിയിച്ച് നീലക്കുറിഞ്ഞി പൂത്തു. മൂന്നാറിനു സമീപം വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമലയിലാണ് വ്യാഴവട്ടത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി പൂത്തത്. സമുദ്രനിരപ്പിൽ നിന്നും 4700 അടി ഉയരത്തിലുള്ള മൂന്നാറിൽ ഉടുമൽപ്പേട്ട റോഡിലെ അഞ്ചാം മൈലിലാണ് രാജമല. വ്യാപകമായി പൂക്കേണ്ട നീലക്കുറിഞ്ഞി കനത്ത മഴയെ തുടർന്ന് ഇത്തവണ ഇടവിട്ടാണ് പൂത്തത്. ആഗസ്ത് 15 മുതൽ നീലക്കുറിഞ്ഞി പൂക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇനി തുടർച്ചയായി വെയിൽ ലഭിച്ചാൽ 2006 നെ ഓർമിപ്പിക്കുംവിധം കുന്നാകെ നീല വിസ്മയമാകും. കാലവർഷം കലിതുള്ളിയതോടെ ഹൈറേഞ്ചിലേക്കുള്ള യാത്രകളെല്ലാം നിയന്ത്രിച്ചിരുന്നു. തുടർന്ന് സഞ്ചാരികളുടെ വരവ് പൂർണമായി നിലച്ചു. മണ്ണിടിഞ്ഞ‌് റോഡുകളും പാലങ്ങളും തകർന്നതോടെ രാജമലയാത്രയും ദുരിതത്തിലായി. രാജമലയിലേക്കുള്ള വഴിയിൽ പെരിയവരൈ പാലം തകർന്നതാണ് പ്രധാന കാരണം. നീലക്കുറിഞ്ഞി പൂത്തതോടെ താത്ക്കാലിക പാലം നിർമിക്കുന്ന തിരക്കിലാണ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ. മുതിർന്നവർക്ക് 120 രൂപയും കുട്ടികൾക്ക് 90 രൂപയും വിദേശികൾക്ക് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാലാവസ്ഥ തെളിഞ്ഞതും വാഹനങ്ങൾ ഓടിത്തുടങ്ങിയതും സഞ്ചാരികളുടെ വരവ് വർധിപ്പിക്കും. Read on deshabhimani.com

Related News