സംസ്‌ഥാനത്ത്‌ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നേക്കും : എം എം മണിഇടുക്കി> സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. പ്രളയം നിമിത്തം ആറ് പവർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടു. വൈദ്യുതി ഉത്പാദനത്തിൽ 350 മെഗാവാട്ട് വൈദ്യുതി കുറവുണ്ടായി. കൂടാതെ കേന്ദ്ര പൂളില്‍നിന്ന് കിട്ടുന്ന വൈദ്യുതിയും കുറവാണ്. സംസ്ഥാനത്ത് 750 മെഗാവാട്ടിന്‍റെ വൈദ്യുതി ക്ഷാമം നേരിടുന്നുണ്ട്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം നടക്കുന്നത്‌. ഈ സാഹചര്യത്തിൽ കുറഞ്ഞതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിന്നേക്കുമെന്നും എം എം മണി പറഞ്ഞു. Read on deshabhimani.com

Related News