നെടുമ്പാശേരിയിൽ വൻ സ്വർണവേട്ട; ഒന്നര കോടിയുടെ സ്വർണം പിടികൂടി

പിടികൂടിയ സ്വര്‍ണം


കൊച്ചി > നെടുമ്പാശേരി  അന്താരാഷ‌്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.55 കോടി രൂപയുടെ 4.9 കിലോ സ്വർണവുമായി മലപ്പുറം സ്വദേശികളായ രണ്ട‌് പേരെ ഡയറക‌്ടറേറ്റ‌് ഓഫ‌് റവന്യു ഇന്റലിജന്റ‌്സിന്റെ പിടികൂടി. ബുധനാഴ‌്ച റിയാദ‌്, ഷാർജ എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ, എയർ അറേബ്യ വിമാനങ്ങളിൽ എത്തിയ രണ്ട‌് പേരിൽനിന്നാണ‌് സ്വർണം പിടികൂടിയത‌്. പേസ‌്റ്റ‌് രൂപത്തിലാക്കി സ്വർണം പ്രത്യേകം തയ്യാറാക്കിയ തുണി ബെൽറ്റിൽ പൊതിഞ്ഞ‌് കെട്ടിവച്ചാണ‌് സ്വർണം കടത്താൻ ശ്രമിച്ചത‌്. മേൽ വസ‌്ത്രത്തിനടിയിൽ അരയിൽ കെട്ടിവച്ച നിലയിലാണ‌് സ്വർണം കണ്ടെത്തിയത‌്. നിലമ്പൂർ സ്വദേശികളായ ഇരുവരെയും വിമാനത്താവളത്തിനകത്ത‌് വച്ചാണ‌് പിടികൂടിയത‌്. സ്വർണ കടത്ത‌് സംബന്ധിച്ച‌് കൂടുതൽ അന്വേഷണം നടത്തുമെന്ന‌് ഡിആർഐ വ്യക്തമാക്കി.   Read on deshabhimani.com

Related News