ലോക്ഡൗണ്‍ അവസാന ആയുധമാണ്; ആവശ്യമില്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്: മോഡി



ന്യൂഡല്‍ഹി> ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്ഡൗണ്‍ അവസാന ആയുധമാണെന്നും മൈക്രോ കണ്‍ടെയ്ന്‍മെന്റ് സോണുകള്‍ തിരിച്ചുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഓക്സിജന്‍ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യമേഖലയും ആവശ്യമുള്ളവര്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം കുറച്ച് കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യത്തെ വാക്‌സിനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു. പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി വാക്‌സീന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സീന്‍ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോഗമിക്കുന്നത്.  ആളുകള്‍ വീടുകളില്‍ നിന്ന് ആവശ്യമില്ലാതെ പുറത്തിറങ്ങരുത്. കുടിയേറ്റ തൊഴിലാളികള്‍ക്കും വാക്സിന്‍ ഉറപ്പാക്കും. എവിടെയാണോ കുടിയേറ്റ തൊഴിലാളികളുള്ളത് അവിടെ തന്നെ തുടരാന്‍ അവരോട് അഭ്യര്‍ഥിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് അപേക്ഷിക്കുന്നുവെന്നും മോഡി പറഞ്ഞു     Read on deshabhimani.com

Related News