നടക്കാവ് സ്‌കൂള്‍ വീണ്ടും മാതൃകയാകുന്നു; ഒരു മണിക്കൂറില്‍ 10 ലക്ഷം സമാഹരിച്ച് കുട്ടികള്‍, തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറികോഴിക്കോട് > നടക്കാവ് ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വീണ്ടും കേരളത്തിനാകെ മാതൃകയാകുന്നു. പ്രളയദുരിതത്തില്‍പ്പെട്ടവരോട് ഈ സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് പറയാനുള്ളത് 'ഞങ്ങളുണ്ട് കൂടെ' എന്നാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കുട്ടികള്‍ ഒരു മണിക്കൂറിനുള്ളില്‍ സമാഹരിച്ചത് പത്തുലക്ഷം രൂപയാണ്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ സ്‌കൂള്‍ ലീഡര്‍ ശ്രീലക്ഷ്മിയില്‍നിന്ന് തുക ഏറ്റുവാങ്ങി. അഞ്ചാം ക്ലാസ് മുതല്‍ പ്ലസ്ടുവരെയുള്ള 2560 വിദ്യാര്‍ഥിനികളാണ് ഒരു മണിക്കൂറിനുള്ളില്‍ 10,05,050 രൂപ സമാഹരിച്ചത്. ഈ കുട്ടികളുടെ പ്രവര്‍ത്തനം നാടിനാകെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. അന്യന്റെ ദുഃഖത്തില്‍ പങ്കുചേരാനുള്ള വലിയ മനസ് ഇവര്‍ക്കുണ്ട്. നാടിന്റെ അഭിമാനമായ കുട്ടികളെ സര്‍ക്കാര്‍ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. സ്‌കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും ജീവനക്കാരും എ പ്രദീപ്കുമാര്‍ എംഎല്‍എയും ചടങ്ങില്‍ പങ്കെടുത്തു.   Read on deshabhimani.com

Related News