സോഷ്യൽ മീഡിയാ കാലം എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന്റേത‌്കൊച്ചി ഡിജിറ്റൽ മീഡിയയുടെ കാലം എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന്റെ കാലമാണെന്ന്  എൻ എസ് മാധവൻ. എഴുത്തുകാർക്ക‌് പരമാവധി സ്വാതന്ത്ര്യം ലഭിക്കുന്ന കാലഘട്ടമാണിത‌്. സോഷ്യൽ മീഡിയ സജീവമായതോടെ ആർക്കും എഴുത്തുകാരാകാം. കൊച്ചിയിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച എം കെ കെ നായർ അനുസ്മരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു എൻ എസ് മാധവൻ.  മഹാന്മാരായ മുൻകാല എഴുത്തുകാരെ വിസ്മരിക്കുകയാണിപ്പോൾ. അവരുടെ എഴുത്തുകളെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. മാനേജ്‌മെന്റ് രംഗത്തു പ്രവർത്തിക്കുമ്പോഴും എം കെ കെ നായർ 1966ൽ  ദീർഘവീക്ഷണത്തോടെ കൊച്ചിയിൽ സാഹിത്യോത്സവം സംഘടിപ്പിച്ചിരുന്നു. അവിടെനിന്നാണ് അടൂർ ഗോപാലകൃഷ്ണനെയും അരവിന്ദനെയും പോലെയുള്ള പ്രതിഭകളെ കണ്ടെത്താനായതെന്നും എൻ എസ‌് മാധവൻ പറഞ്ഞു. കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് അധ്യക്ഷനായി. മുൻ പ്രസിഡന്റ് വി എൻ വേണുഗോപാൽ, ആർ മനോമോഹൻ, ആർ മാധവ് ചന്ദ്രൻ എന്നിവർ സംസാ രിച്ചു.   Read on deshabhimani.com

Related News