ജലന്ധർ ബിഷപ്പിനെതിരെ രണ്ട്‌ കന്യാസ്ത്രീകൾ കൂടി മൊഴി നൽകികൊച്ചി> ലൈംഗികാരോപണ വിധേയനായ ജലന്ധര്‍ കത്തോലിക്ക ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ മൊഴികള്‍ പുറത്തുവന്നു. തിരുവസ്ത്രം ഉപേക്ഷിച്ചത് ബിഷപ്പിന്റെ  മോശം പെരുമാറ്റം മൂലമാണെന്ന് രണ്ട് കന്യാസ്ത്രീകള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. ബിഷപ്പ്‌ പല തവണ മോശമായി പെരുമാറിയെന്നും ബലമായി ആലിംഗനം ചെയ്‌തുവെന്നുമാണ്‌ മൊഴിയിലുള്ളത്‌. സംഭവത്തില്‍  പരാതി നല്‍കിയപ്പോള്‍ ബിഷപ്പില്‍ നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായെന്നും മനംമടുത്താണ് തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴിയിലുണ്ട്‌.   Read on deshabhimani.com

Related News