മൊബൈൽ ഹാക്കിങ‌്: ഗൂഗിളിൽനിന്ന‌് വിവരങ്ങൾ തേടുംകൊച്ചി മൊബൈൽ ആപ്പുവഴി ഭർത്താവിന്റെ സ്വകാര്യ ദൃശ്യങ്ങളും സംഭാഷണങ്ങളും പകർത്തിയ കേസിൽ പൊലീസ‌് ഗൂഗിളിന്റെ സഹായം തേടി. രഹസ്യ ആപ്പ‌് വഴി ശേഖരിച്ച വിവരങ്ങൾ പ്രതി ആലപ്പുഴ സ്വദേശി അജിത്ത് ഫോണിൽ ശേഖരിക്കുന്നതിന് പകരം ഗൂഗിൾ ക്ലൗഡിലാണ് ശേഖരിച്ചത്. ഇവ ലഭിക്കുന്നതിനായാണ് ഗൂഗിളിനെ സമീപിച്ചത്. ദൃശ്യങ്ങളുടെയും സംഭാഷണങ്ങളുടെയും വിവരങ്ങൾ ഗൂഗിൾ അധികൃതരോട‌് ആവശ്യപ്പെട്ടുവെന്ന് കൊച്ചി ക്രൈംബ്രാഞ്ച‌് എസിപി ടി ബിജി ജോർജ് പറഞ്ഞു. ഇവ ലഭിക്കുന്ന മുറയ്ക്ക് ഫോൺ ഫോറൻസിക‌് പരിശോധനയ്ക്ക് അയക്കുമെന്നും  അജിത്തിനെ വീണ്ടും ചോദ്യംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ശേഷമായിരിക്കും കേസിൽ രണ്ടാം പ്രതിയായ യുവതിയെ ചോദ്യം ചെയ്യുക. ആപ്പ് എവിടെനിന്നു ലഭിച്ചുവെന്നും ഇത് എങ്ങനെ ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങൾ ഇതൊടെ അറിയാനാകുമെന്നാണ‌് പൊലീസ‌് കരുതുന്നുത‌്.  Read on deshabhimani.com

Related News