'മീശ' നോവൽ: സുപ്രീംകോടതി വിധി ഇന്ന്ന്യൂഡൽഹി  'മീശ' നോവൽ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി ബുധനാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് ദീപക‌് മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജി കേട്ടത്. പുസ്തകങ്ങൾ വിലക്കുന്ന രീതി ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമാണെന്ന് ഹർജി പരിഗണിച്ച ഘട്ടത്തിൽ കോടതി അഭിപ്രായപ്പെട്ടിരുന്നു. ഡൽഹി സ്വദേശിയായ എൻ രാധാകൃഷ്ണനാണ് നോവൽ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രങ്ങളിൽ പോകുന്ന ഹിന്ദുസ്ത്രീകളെ അപമാനിക്കുന്നതാണ് നോവലെന്ന് ആരോപിച്ചായിരുന്നു ഹർജി. കോടതിയുടെ രൂക്ഷവിമർശത്തെതുടർന്ന് ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ അനുമതി തേടിയെങ്കിലും മൂന്നംഗ ബെഞ്ച് വിസമ്മതിക്കുകയായിരുന്നു. Read on deshabhimani.com

Related News