മെഡിക്കൽ കോളേജ‌് മരുന്ന‌് ശേഖരിക്കുംദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന എട്ടുലക്ഷത്തോളം ദുരിതബാധിതർക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ മരുന്ന‌ുവിതരണം. മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന കലക‌്ഷൻ സെന്ററുകളിൽ വിവിധ ആശുപത്രികളും  സന്നദ്ധ സംഘടനകളും അവശ്യമരുന്നുകൾ എത്തിക്കുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇവിടെനിന്ന‌് 20 കെട്ട് മരുന്നുകളാണ് തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലെത്തിച്ചത‌്. അവശ്യമരുന്നുകളും സ്ഥിരമായി കഴിക്കുന്ന മരുന്നുകളും ഉൾപ്പെടെ 36 തരം മരുന്ന‌ുകൾ അടങ്ങിയ കെട്ടുകളായാണ് വിതരണം‌. ഡോക്ടർമാരും പിജി ഡോക്ടർമാരും ഫാർമസിസ്റ്റുകളും വിദ്യാർഥികളും ചേർന്നാണ് ഇവ തരംതിരിച്ച‌് വിവിധ കേന്ദ്രങ്ങളിലേക്ക‌് അയക്കുന്നത‌്. Read on deshabhimani.com

Related News