മെഡിക്കൽ രണ്ടാം അലോട്ട‌്മെന്റ‌് പ്രവേശനനടപടികൾ ആരംഭിച്ചുതിരുവനന്തപുരം മെഡിക്കൽ, ഡെന്റൽ, അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാംഘട്ട സംസ്ഥാന അലോട്ട‌്മെന്റിനുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. 11‌ന‌് രാവിലെ 10 വരെ ഓപ‌്ഷൻ പുനഃക്രമീകരിക്കുകയും ആവശ്യമില്ലാത്തവ റദ്ദാക്കുകയും ചെയ്യാം. 12ന‌് വൈകിട്ട‌്‌ രണ്ടാം അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കും. രണ്ടാം അലോട്ട‌്മെന്റിൽ പരിഗണിക്കാൻ ഓൺലൈൻ ഓപ‌്ഷൻ കൺഫർമേഷൻ നടത്തണം. മെഡിക്കൽ, അനുബന്ധ കോഴ‌്സുകളിൽ പുതുതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്ക‌് ഓപ‌്ഷൻ രജിസ‌്റ്റർ ചെയ്യാനും അവസരമുണ്ടാകും. രണ്ടാം ദേശീയ മെഡിക്കൽ അലോട്ട‌്മെന്റിന‌് ശേഷം ഒഴിവ‌് വരുന്ന സീറ്റ‌് എട്ടിനോ ഒമ്പതിനോ സംസ്ഥാനങ്ങൾക്ക‌് കൈമാറും. സർക്കാർ മെഡിക്കൽ കോളജുകൾക്ക‌് ഇത്തരത്തിൽ ലഭിക്കുന്ന സീറ്റുകൾകൂടി ചേർത്താണ‌് രണ്ടാം സംസ്ഥാന അലോട്ട‌്മെന്റ‌് പ്രസിദ്ധീകരിക്കുന്നത‌്. അലോട്ട‌്മെന്റ‌് ലഭിക്കുന്നവർ 17ന‌് വൈകിട്ട‌് അഞ്ചിനുള്ളിൽ ഫീസടച്ച‌് പ്രവേശനം നേടണം. രണ്ടാം അലോട്ട‌്മെന്റിന‌് ശേഷവും ഒഴിവ‌് വരുന്ന സ‌ീറ്റുകൾ നികത്താൻ 20നും 21നും തിരുവനന്തപുരത്ത‌് മോപ‌് റൗണ്ട‌് കൗൺസലിങ‌് നടത്തും. പുതുക്കിയ ഷെഡ്യൂൾ പ്രകാരം 19 മുതൽ 22 വരെയാണ‌് സ്പോട്ട‌് അഡ‌്മിഷൻ. 26ന‌് മെഡിക്കൽ, ഡെന്റൽ പ്രവേശനം അവസാനിക്കും. ഇതിനുശേഷം  ഒഴിവ‌് വരുന്ന മാനേജ‌്മെന്റ‌് സീറ്റുകളിൽ പ്രവേശനം നടത്താനായി ഒഴിവുള്ള സീറ്റുകളുടെ പത്തിരട്ടി വിദ്യാർഥികൾ അടങ്ങുന്ന മെറിറ്റ‌് ലിസ‌്റ്റ‌് പ്രവേശന പരീക്ഷ കമീഷണർ കോളേജുകൾക്ക‌് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ മാനേജ‌്മെന്റ‌് സീറ്റുകളിലേക്ക‌് 27 മുതൽ 31 വരെ പ്രവേശനം നടത്താം. Read on deshabhimani.com

Related News