മെഡിക്കൽ രണ്ടാംഘട്ട അലോട്ട‌്മെന്റ‌് നീട്ടിതിരുവനന്തപുരം വ്യാഴാഴ‌്ച നടത്താനിരുന്ന എംബിബിഎസ‌്, ബിഡിഎസ‌്, മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട‌്മെന്റ‌് മാറ്റി. എംബിബിഎസ‌്, ബിഡിഎസ‌് കോഴ‌്സുകളിലെ ഓൾ ഇന്ത്യാ ക്വോട്ട സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട കൗൺസലിങ്ങിന‌ുശേഷം  സംസ്ഥാന ക്വോട്ട സീറ്റുകളിലെ രണ്ടാംഘട്ട കൗൺസലിങ്‌ നടത്തിയാൽ മതിയെന്ന സർക്കാർ നിർദേശത്തെതുടർന്നാണിത‌്. എന്നാൽ, വ്യാഴാഴ‌്ച പകൽ 12 വരെ പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ‌്സൈറ്റിലൂടെ ഓൺ ലൈനായി  ലഭിക്കുന്ന ഓപ‌്ഷനുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സർക്കാർ, എയ‌്ഡഡ‌്, സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിലെ എൻജിനിയറിങ്‌, ആർകിടെക‌്ചർ എന്നീ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളും സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിലെ ബിഫാം കോഴ‌്സിൽ ഒഴിവുള്ള സീറ്റുകളും നികത്തുന്നതിന‌് വ്യാഴാഴ‌്ച രാത്രി അലോട്ട‌്മെന്റ‌് നടത്തും. Read on deshabhimani.com

Related News