മെഡിക്കൽ പ്രവേശന തീരുമാനം അന്തിമവിധിക്ക്‌ ശേഷം: മന്ത്രി ശൈലജതിരുവനന്തപുരം> മെഡിക്കൽ കോളേജ്‌ പ്രവേശനം സർക്കാർ തീരുമാനം സുപ്രീംകോടതിയുടെ അന്തിമവിധിക്ക്‌ ശേഷമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നാല്‌ കോളേജുകളിൽ സ്‌പോട്ട്‌ അഡ്‌മിഷൻ നടത്തിയത്‌ ഹൈക്കോടതി നിർദ്ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു. സ്‌പോട്ട്‌ അഡ്‌മിഷൻ നടത്തിയ സംസ്ഥാനത്തെ നാല് മെഡിക്കൽ കോളജുകളിൽ പ്രവേശനം നടത്തുന്നത് സുപ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഈ കോളേജുകളിൽ പ്രവേശനത്തിന് അനുമതി നൽ‌കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി അറിയിച്ചു. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു.അൽ അസ്ഹർ, വയനാട് ‍ഡിഎം, പി കെ ദാസ്, വർക്കല എസ്ആർ എന്നീ കോളജുകൾക്കാണു സ്റ്റേ ബാധകമാകുക. പ്രവേശനാനുമതി നൽകിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മെഡിക്കൽ കൗൺസിൽ നൽകിയ ഹർജിയിലാണ്‌ സുപ്രീംകോടതി സ്‌റ്റേ നൽകിയത്‌.     Read on deshabhimani.com

Related News