മെഡിക്കൽ പ്രവേശനം :സംസ്ഥാന അലോട്ട‌്മെന്റ‌് എട്ടിനുശേഷംതിരുവനന്തപുരം സംസ്ഥാനത്തെ മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട‌്മെന്റ‌്  എട്ടിനു ശേഷമായിരിക്കുമെന്ന‌് പ്രവേശന പരീക്ഷാ കമീഷണർ പി കെ സുധീർബാബു അറിയിച്ചു. എംബിബിഎസ‌്, ബിഡിഎസ‌് അഖിലേന്ത്യാ ക്വോട്ട പ്രവേശനത്തിനുണ്ടായിരുന്ന സ‌്റ്റേ  സുപ്രീംകോടതി നീക്കിയതോടെ അഖിലേന്ത്യ ക്വോട്ട രണ്ടാം അലോട്ടുമെന്റ‌് ബുധനാഴ‌്ച തന്നെ നടത്തി. ഇൗ അലോട്ടുമെന്റിൽ പ്രവേശനം ലഭിച്ചവർക്ക‌്  കോളേജുകളിൽ പ്രവേശനം നേടാനുള്ള സമയം എട്ടുവരെ നീട്ടി. ഇൗ സമയത്തിനുശേഷം അഖിലേന്ത്യാ ക്വോട്ടയിൽ ഒഴിവുവരുന്ന സീറ്റുകൾ അതത‌് സംസ്ഥാനങ്ങൾക്ക‌് നൽകും. ഇവ കൂടി ഉൾപ്പെടുത്തി  സംസ്ഥാനത്തെ രണ്ടാംഘട്ട അലോട്ടുമെന്റ‌് പ്രസിദ്ധീകരിക്കും. ഇതിനൊപ്പം മെഡിക്കൽ അനുബന്ധ കോഴ‌്സുകളിലേക്കുള്ള പ്രവേശനവും നടത്തും.  ഇതു സംബന്ധിച്ച പ്രവേശന പരീക്ഷാ കമീഷണറുടെ വിജ‌്ഞാപനം ആറിനോ ഏഴിനോ ഉണ്ടാകും. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത‌് ഒന്നാം വർഷ എംബിബിഎസ‌് ക്ലാസുകൾ ബുധനാഴ‌്ച ആരംഭിച്ചു‌. Read on deshabhimani.com

Related News