4 സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശനം : സുപ്രീം കോടതി സ്റ്റേ തുടരുംന്യൂഡൽഹി കേരളത്തിലെ നാല് സ്വാശ്രയ മെഡിക്കൽ കോളേജിൽ മെഡിക്കൽ പ്രവേശനത്തിനുള്ള സ്റ്റേ സുപ്രീംകോടതി നീട്ടി. അൽ അസർ മെഡിക്കൽ കോളേജ് തൊടുപുഴ, ഡി എം വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് വാണിയംകുളം, എസ് ആർ മെഡിക്കൽകോളേജ് വർക്കല എന്നിവിടങ്ങളിൽ പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിൽ ബുധനാഴ്ച കോടതി വിശദവാദം കേൾക്കും. മെഡിക്കൽ കോളേജുകൾ വിശദമായ മറുപടി ചെവ്വാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. പത്താം തീയതിക്കുള്ളിൽ പ്രവേശനം പൂർത്തിയാക്കേണ്ടതിനാൽ അടിയന്തരമായി ഹർജി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. മെഡിക്കൽ കോളേജുകൾക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ ഈ കോളേജുകൾക്ക് പ്രവേശനാനുമതി നിഷേധിച്ചത്.  നാലു കോളേജിന്റെയും സാഹചര്യം വ്യത്യസ്തമാണെന്ന് മാനേജ‌്മെന്റുകൾ വാദിച്ചു. ഇതോടെ, ഓരോ കോളേജിന്റെയും സാഹചര്യം പ്രത്യേകമായി പരിഗണിച്ച‌് തീരുമാനം പറയാമെന്ന് വ്യക്തമാക്കിയാണ് ബുധനാഴ്ച വാദം കേൾക്കാൻ ബെഞ്ച് തീരുമാനിച്ചത്. എംബിബിഎസ‌്, ബിഡിഎസ‌് മോപ‌് അപ‌് കൗൺസലിങ് ഇന്ന‌് പുനരാരംഭിക്കും തിരുവനന്തപുരം നാല‌് സ്വാശ്രയ കോളേജിലെ എംബിബിഎസ‌് പ്രവേശനം സുപ്രീംകോടതി സ‌്റ്റേ ചെയ‌്തതിനെത്തുടർന്ന‌് നിർത്തിവച്ച സംസ്ഥാനത്തെ തത്സമയ പ്രവേശന നടപടികൾ ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലെ ഓൾഡ‌് ഓഡിറ്റോറിയത്തിൽ നടക്കും. സ‌്റ്റേ തുടരുന്നതിനാൽ ഇവിടുത്തെ 550 ഒഴികെയുള്ള സീറ്റുകളിലേക്കാണ‌് സ‌്പോട്ട‌് അലോട്ടുമെന്റ‌് നടത്തുക. കഴിഞ്ഞദിവസം നടത്തുകയും സുപ്രീംകോടതി സ‌്റ്റേ ഉത്തരവിനെത്തുടർന്ന‌് നിർത്തിവയ‌്ക്കുകയുംചെയ‌്ത തത്സമയ  കൗൺസിലിങ്ങിൽ പ്രവേശനം ലഭിച്ചവരിൽ പ്രവേശനം ഉറപ്പായവരുടെ ലിസ‌്റ്റ‌് പ്രവേശന പരീക്ഷാ കമീഷണറുടെ വെബ‌്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട‌്. ഈ ലിസ്റ്റിലുള്ളവർ വീണ്ടും ശനിയാഴ‌്ചത്തെ മോപ‌് അപ‌് കൗൺസലിങ്ങിന‌്  എത്തേണ്ട. എന്നാൽ, കഴിഞ്ഞ ദിവസം പ്രവേശനം ലഭിക്കുകയും പ്രവേശന പരീക്ഷാ കമീഷണർ വെള്ളിയാഴ‌്ച രാത്രി പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടൊപ്പമുള്ള ലിസ്റ്റിൽ പേരില്ലാത്തവരുമായവർ ശനിയാഴ‌്ചത്തെ കൗൺസിലിങ്ങിന‌് എത്തണം. രാവിലെ ഒമ്പതിന‌് കൗൺസിലിങ് നടപടികൾ ആരംഭിക്കും. ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങളും പ്രവേശനം ഉറപ്പായ വിദ്യാർഥികളുടെ ലിസ്റ്റും  ംംം.രലലസലൃമഹമ.ീൃഴ, ംംം.രലല.സലൃമഹമ.ഴ്ീ.ശി  വെബ‌് സൈറ്റിൽ. Read on deshabhimani.com

Related News