നടി മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചുതൃശൂര്‍ > നടി മഞ്ജൂവാര്യരുടെ പിതാവ് തിരുവുള്ളക്കാവ് വാര്യത്തെ  ടിവി  മാധവന്‍ വാര്യര്‍ അന്തരിച്ചു. 70 വയസായിരുന്നു. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു. ഇന്ന് ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് തൃശൂരിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. പത്‌നി ഗിരിജ വാര്യരും മക്കളായ മധു വാര്യരും മഞ്ജു വാര്യരും, മരുമകളായ അനു വാര്യരും ചെറുമകള്‍ ആവണിയും ഒപ്പമുണ്ടായിരുന്നു. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് രാത്രി വസതിയില്‍ വെച്ച് നടക്കും.തൃശൂര്‍ ചേര്‍പ്പിലെ പുള്ളാണ് സ്വദേശം.   Read on deshabhimani.com

Related News