ദുരിതാശ്വാസനിധി: മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേർന്ന്‌ 25 ലക്ഷം നൽകി

എറണാകുളം കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങുന്നു.


കാക്കനാട് > സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന്റെ ദുരിതംപേറുന്നവര്‍ക്ക് കൈത്താങ്ങാകുവാന്‍  സിനിമാനടന്‍ മമ്മൂട്ടിയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി കലക്ടറുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള മമ്മൂട്ടിയില്‍നിന്നും ചെക്കുകള്‍ ഏറ്റുവാങ്ങി. ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ അദ്ദേഹം ജില്ലാ കലക്ടറുമായി പങ്കുവെക്കുകയും ജില്ലാ അധികൃതർ കൈക്കൊള്ളുന്ന നടപടികള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവനയുമായി നിരവധി പ്രമുഖരാണ്‌ ഇതിനോടകം രംഗത്തെത്തിയിട്ടുള്ളത്‌.    Read on deshabhimani.com

Related News