എം. പ്രകാശന്‍ മാസ്റ്റര്‍ ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിതിരുവനന്തപുരം> വ്യവസായ യുവജനകാര്യ മന്ത്രി ഇ പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശന്‍ മാസ്റ്ററെ നിയമിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച്  രണ്ട് തവണ  നിയമസഭാംഗമായിട്ടുണ്ട്. നിലവില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും, കര്‍ഷകസംഘം സംസ്ഥാന ട്രഷററും, ബാലസംഘം സംസ്ഥാന കണ്‍വീനറുമാണ്. കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗവും, കണ്ണൂര്‍ എ.കെ.ജി  ആശുപത്രി ഭരണസമിതി പ്രസിഡന്റുമാണ്.ദേശാഭിമാനി കണ്ണൂര്‍ യൂണിറ്റ് മാനേജറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. Read on deshabhimani.com

Related News