40,440 പേർ അക്ഷരലക്ഷം പരീക്ഷയെഴുതിതിരുവനന്തപുരം സംസ്ഥാനത്ത് പരിപൂർണ സാക്ഷരത നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാക്ഷരതാമിഷൻ ആവിഷ്കരിച്ച 'അക്ഷരലക്ഷം' പദ്ധതിയുടെ ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് 40,440 പേർ പരീക്ഷയെഴുതി. വിവിധ ജയിലുകളിലായി 80 തടവുകാരും പരീക്ഷയെഴുതി. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പരീക്ഷാർഥികൾ ഉണ്ടായിരുന്നത‌്, 11,683 പേർ. പട്ടികജാതി വിഭാഗത്തിൽനിന്ന‌് 2420ഉം പട്ടികവർഗ വിഭാഗത്തിൽനിന്ന് 946ഉം പേർ എഴുതി. കൊല്ലം മുഖത്തല സ്വദേശി നിയാസാ (17)ണ‌് പ്രായംകുറഞ്ഞ പരീക്ഷാർഥി. ഏറ്റവും മുതിർന്നയാൾ ആലപ്പുഴ ചേപ്പാട് സ്വദേശി കാർത്ത്യായനിയമ്മ(96)യും.  പുതിയ സാക്ഷരതാപാഠാവലിയുടെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ. എഴുത്ത‌് (40 മാർക്ക‌്), വായന പരിശോധന (30), കണക്ക് (30) പരീക്ഷകളാണ‌് ഉണ്ടായിരുന്നത‌്. ജയിക്കാൻ ആവശ്യമായ കുറഞ്ഞ മാർക്ക് 30. അക്ഷരലക്ഷം പാസാകുന്നവർക്ക് നാലാംതരം തുല്യതയ്ക്ക് അപേക്ഷിക്കാം.15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒരു പഠനകേന്ദ്രം എന്ന തരത്തിൽ 100 മണിക്കൂർ ക്ലാസാണ‌് നൽകിയത‌്.   Read on deshabhimani.com

Related News