വരുന്നു കുടുംബശ്രീ സൂപ്പർ മാർക്കറ്റുകൾ ; ജില്ലയിൽ ഒാരോന്നുവീതംകൊച്ചി സംസ്ഥാനത്ത‌് കുടുംബശ്രീയുടെ സൂപ്പർ മാർക്കറ്റുകൾ രണ്ടുമാസത്തിനുള്ളിൽ നിലവിൽ വരും.  ജില്ലയിൽ ഒരെണ്ണം വീതമാണ‌് തുറക്കുക. ഇവിടെ 70 ശതമാനം  കുടുംബശ്രീ ഉൽപ്പന്നങ്ങളായിരിക്കും നിർബന്ധമായും വിൽക്കുക. ഇതിനു പുറമെ മറ്റ‌് നിത്യോപയോഗ സാധനങ്ങളും ലഭിക്കും.  മാനേജർ ഉൾപ്പെടെ ഒമ്പത‌് ജീവനക്കാർ ഉണ്ടാകും. എറണാകുളം ജില്ലയിൽ രണ്ടു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ഇതിനായി പിറവത്തും കോലഞ്ചേരിയിലുമാണ‌് കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യം കണ്ടെത്തിയിരിക്കുന്നത‌്.  കൂടുതൽ സൗകര്യപ്രദമായ ഒരു സ്ഥലം തെരഞ്ഞെടുക്കും. വാടക ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച നടത്തി വരികയാണെന്ന‌് കുടുംബശ്രീ മിഷൻ അസി. ജില്ലാ കോ ﹣ ഓർഡിനേറ്റർ ടി എം റെജീന പറഞ്ഞു. ഇതര ജില്ലകളിലും ഇതിനൊപ്പം തുറക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിലവിൽ കുടുംബശ്രീ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ ലഭ്യമാണ‌്. ഇതിനായി കുടുംബശ്രീ ബസാർ ഡോട്ട‌് കോം എന്ന വെബ്സൈറ്റ‌് പ്രവർത്തിക്കുന്നുണ്ട‌്. ഓണക്കാലമായതോടെ ഓൺലൈനിൽ ഉൽപ്പന്നങ്ങൾക്ക‌് ആവശ്യക്കാർ ഏറെയാണ‌്. ഉപ്പേരി, അച്ചാറുകൾ, സോപ്പുകൾ, ഷാംപൂ എന്നിവയാണ‌് ഏറെയും വിറ്റു പോകുന്നത‌്. തപാൽ വകുപ്പുമായി സഹകരിച്ചാണ‌് ഓൺലൈൻ സംവിധാനം നടത്തുന്നത‌്. Read on deshabhimani.com

Related News