കോഴിക്കോട‌് മെഡിക്കൽ കോളേജിൽ സന്ദർശന സമയം കുറച്ചുകോഴിക്കോട‌് >  മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ  രോഗികളെ സന്ദർശിക്കാനുള്ള സമയം ഒരു മണിക്കൂർ കുറച്ച‌് ക്രമപ്പെടുത്തി. വൈകിട്ട‌് നാല‌ു മുതൽ ആറ‌് വരെയാണ‌്  പുതിയ സമയം. നേരത്തെ ഇത‌് രാത്രി ഏഴ‌ുവരെയായിരുന്നു.  നിപാ പശ‌്ചാത്തലത്തിൽ  അണുബാധ  പടരുന്നത‌് നിയന്ത്രിക്കാനാണ‌് സന്ദർശന സമയം കുറയ‌്ക്കുന്നതെന്ന‌് സൂപ്രണ്ട‌് കെ ജി സജീത്ത‌് കുമാർ പറഞ്ഞു.    സിസിഎം (കോളേജ‌് കമ്മിറ്റി ഓഫ‌് മാനേജ‌്മെന്റ‌്) ആണ‌് തീരുമാനം കൈക്കൊണ്ടത‌്. നിപാ രോഗം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽനിന്ന‌് കൂടുതൽ പേരിലേക്ക‌് പകർന്ന സാഹചര്യത്തിൽ സന്ദർശകരെ നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ദേശാഭിമാനിയും  ഇത‌ു സംബന്ധിച്ച‌് ക്യാമ്പയിൻ നടത്തി. തുടർന്നാണ‌് ആശുപത്രി അധികൃതർ സന്ദർശകർക്ക‌് പുതിയ സമയക്രമം ഏർപ്പെടുത്തിയത‌്. Read on deshabhimani.com

Related News