കൊട്ടിയത്ത്‌ കെഎസ്‌ആർടിസി ബസും ട്രക്കും കൂട്ടിയിടിച്ച്‌ 3 മരണം‐ Videoകൊട്ടിയം> കൊട്ടിയത്തിനു സമീപം ഇത്തിക്കര ദേശീയപാതയിൽ കെഎസ‌്ആർടിസി സൂപ്പർ എക‌്സ‌്പ്രസും ചരക്കുലോറിയും കൂട്ടിയിടിച്ച‌് മൂന്നുമരണം. ബസ‌് യാത്രികരായ മുപ്പതോളം പേർക്ക‌് പരിക്കേറ്റു. ബസ‌് ഡ്രൈവർ കോഴിക്കോട‌് കള്ളിപ്പുറത്ത‌് ഹൗസിൽ അബ്ദുൾ അസീസ‌്(47), കണ്ടക്ടർ കോഴിക്കോട‌് താമരശ്ശേരി മൈക്കാവ‌് തെക്കേപുത്തൻ പുരയിൽ ടി പി സുഭാഷ‌്(38), ലോറി ഡ്രൈവർ തിരുനെൽവേലി ചെങ്കൊട്ട കേശവപുരം പുളിയറ നാരായണസ്വാമി കോവിൽ റോഡിൽ ഗണേശൻ(30) എന്നിവരാണ‌് മരിച്ചത‌്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും കൊട്ടിയത്തെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. ബസ‌് ഡ്രൈവർ തിങ്കളാഴ്ച പുലർച്ചെ 6.15നാണ‌് അപകടം. തിരുവനന്തപുരത്തുനിന്ന‌് കൊല്ലത്തേക്ക‌് ചരക്കുമായി വന്ന ലോറിയും കോഴിക്കോടുനിന്ന‌് തിരുവനന്തപുരത്തേക്ക‌് പോയ സൂപ്പർ എക‌്സ‌്പ്രസ‌് ബസുമാണ‌് കൂട്ടിയിടിച്ചത‌്. ഇത്തിക്കര പാലത്തിലേക്ക‌് കയറുന്നതിന‌് തൊട്ടുമുമ്പാണ‌് ബസും ലോറിയും കൂട്ടിയിടിച്ചത‌്. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനംനടത്തി. അപകടത്തെ തുടർന്ന‌് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം മുടങ്ങി     .   Read on deshabhimani.com

Related News