കെപിസിസി എടുത്ത രാഷ്ട്രീയ നിലപാടാണ് ചെന്നിത്തലയുടെ ആരോപണത്തിന് പിന്നില്‍: കോടിയേരിതിരുവനന്തപുരം > പ്രതിപക്ഷ നേതാവ് ആദ്യഘട്ടത്തില്‍ സ്വീകരിച്ച നിലപാടല്ല ഇപ്പോള്‍ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍. ഇപ്പോള്‍ അദ്ദേഹം സ്വീകരിക്കുന്നത് രാഷ്ട്രീയമായ നിലപാടാണെന്നും കോടിയേരി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ  നിലപാടുമാറ്റത്തിന്റെ പിന്നില്‍ രാഷ്ട്രീയമാണ്. ഇത് കെപിസിസി യോഗം എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.  ആ വിമര്‍ശനങ്ങളെല്ലാം അര്‍ഥശൂന്യമാണ്. കേരള സര്‍ക്കാരിന്റെ സൃഷ്ടിയാണ് ഈ പ്രളയമെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചാല്‍ ആരെങ്കിലും സഹായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും കോടിയേരി വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാംമറന്ന്  ഇടപെടുന്ന ജനങ്ങളെ നിരാശപ്പെടുത്താന്‍ മാത്രമെ ഇതുപകരിക്കു. എല്ലാവിധ മുന്നറിയിപ്പുകളും നല്‍കിയിട്ടാണ്  ഡാം തുറന്നത്.  വൈദ്യുതി ചെയര്‍മാന്‍ എല്ലാം വിശദീകരിച്ചിട്ടുള്ളതാണ്. മുഖ്യമന്ത്രിയും വിശദമായി എല്ലാം പറഞ്ഞതാണെന്നും കോടിയേരി പറഞ്ഞു   Read on deshabhimani.com

Related News