'കേരളം പുതിയൊരു ലോകമാക്കും'; ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിനു വേണ്ടി ഒരു ഗാനംകൊച്ചി > പ്രളയക്കെടുതിയില്‍ പതറിപ്പോകാതെ  ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന് പിന്തുണയേകാന്‍  ഗാനവുമായി ഒരു കൂട്ടം കലാകാരന്‍മാര്‍.ഒരു കൂട്ടം ഗായകര്‍ ചെര്‍ന്നൊരുക്കിയ വീഡിയോ ഗാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്‌ബുക്കില്‍ പങ്കുവെച്ചു. 'കേരളം പുതിയൊരു ലോകമാക്കും' എന്ന ഗാനം എഴുതിയിരിക്കുന്നത് ജോയ് തമ്മലമാണ്.  റോണി റാഫേല്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗായിക കെ എസ് ചിത്രയും ഹരിഹരനും  ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  ഗാനരംഗത്തില്‍ ചലചിത്ര താരങ്ങളായ കലാഭാവന്‍ ഷാജോണ്‍, മിയ എന്നിവരും ഗായകരായ നജീം അര്‍ഷാദ്, സയനോര, വിധുപ്രതാപ്, തുടങ്ങി മറ്റുള്ളവരും എത്തുന്നുണ്ട്. വീഡിയോ ഗാനം പങ്കുവെച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റ് സമാനതകളില്ലാത്ത ദുരന്തകാലത്തെ സമാനതകളില്ലാത്ത പ്രചോദനവും ആത്മവിശ്വാസവും നല്‍കിയ ജനകീയ കൂട്ടായ്മയില്‍ നിന്നുള്ള ഊര്‍ജ്ജവും ആര്‍ജവവുമാണ് ഈ നാടിന്റെ അതിജീവനം. ചരിത്രത്തിലെ ഏതുതരം പുനര്‍നിര്‍മ്മിതികള്‍ക്കും പ്രേരണയായി മുഖ്യമായും കലയും പ്രചോദക സംഗീതവും ഉണ്ട്. ഈ സംഗീതികയുടെ പിന്നില്‍ ഒരു കൂട്ടം കലാകാരന്മാരുടെ നിസ്സീമമായ സഹകരണവും പ്രയത്‌നവുമുണ്ട്. നിസ്വാര്‍ത്ഥമായ ആത്മാര്‍ത്ഥതയുണ്ട്. പ്രളയത്തിലാണ്ടു പതറിപ്പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന നമ്മുടെ നാടിന്റെ പുനര്‍രചനയ്ക്കായി.. പ്രിയപ്പെട്ട കലാകാരന്മാര്‍ ഒത്തു ചേര്‍ന്ന ഈ ഗാനം ഊര്‍ജം പകരട്ടെ.. പിന്നില്‍ പ്രവര്‍ത്തിച്ച ഏവര്‍ക്കും അഭിനന്ദനങ്ങള്‍.... # Rebuild Kerala Read on deshabhimani.com

Related News