കഞ്ചിക്കോട്ടെ ദുരിതാശ്വാസ ക്യാമ്പില്‍ ഓണാശംസകളുമായി എം ബി രാജേഷ് എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും

അപ്നാ ഘറില്‍ താമസിക്കുന്ന ദുരിതബാധിതരോട് എം ബി രാജേഷ് എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയും സംസാരിക്കുന്നു


പാലക്കാട് > തിരുവോണദിനത്തില്‍ ദുരിതാശ്വാസ ക്യാമ്പില്‍  ആശംസകളുമായി ജനപ്രതിനിധികളെത്തി.  എം ബി രാജേഷ് എംപിയും ഷാഫി പറമ്പില്‍ എംഎല്‍എയുമാണ്  കഞ്ചിക്കോട്ടെ അപ്നാ ഘര്‍ ക്യാമ്പിലെ പ്രളയബാധിതര്‍ക്കൊപ്പം ഓണം ആഘോഷിക്കാനെത്തിയത്. ക്യാമ്പിലെത്തിയ ഇരുവരും ഓരോരുത്തരോടും കാര്യങ്ങള്‍ തിരക്കി. ഏറെ നേരം ചെലവഴിച്ചു. പാലക്കാട് നഗരത്തിലുണ്ടായ പ്രളയക്കെടുതിയില്‍ വീടും മറ്റും നഷ്ടപ്പെട്ട  ശംഖുവാരത്തോട്, സുന്ദരംകോളനി, തോണിപ്പാളയം തുടങ്ങിയ പ്രദേശങ്ങളിലെ അഞ്ഞൂറിലധികം ആളുകളാണ് ക്യാമ്പിലെ അന്തേവാസികള്‍. ഇവര്‍ക്ക് വേണ്ട എല്ലാം ഒരുക്കി സര്‍ക്കാര്‍ ഒപ്പമുണ്ട്. ക്യാമ്പില്‍ മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനവുമുണ്ട്. Read on deshabhimani.com

Related News