‘‘പിണറായി ദക്ഷിണേന്ത്യൻ രാഷ‌്ട്രീയത്തിലെ അവിഭാജ്യഘടകം’’; മുഖ്യമന്ത്രിക്ക്‌ വേഗത്തിൽ രോഗമുക്തി ആശംസിച്ച്‌ കമൽഹാസൻ

മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം കമല്‍ഹാസന്‍ (ഫയല്‍ ചിത്രം)


തിരുവനന്തപുരം > അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സുഖവിവരങ്ങൾ അന്വേഷിച്ച‌് ഉലകനായകൻ കമൽഹാസൻ. ഫോണിൽ വിളിച്ചാണ‌് കമൽഹാസൻ  സുഖ വിവരങ്ങൾ അന്വേഷിച്ചത‌്. രോഗമുക‌്തനായി കർമരംഗത്തേക്ക‌് പെട്ടെന്ന‌് തിരിച്ചുവരട്ടെയെന്ന‌് കമൽ ആശംസിച്ചു. ദക്ഷിണേന്ത്യൻ രാഷ‌്ട്രീയത്തിലെ അവിഭാജ്യഘടകമാണ‌് പിണറായി വിജയനെന്ന‌് കമൽ കൈരളി പീപ്പിൾ ചാനലിനോട‌് പറഞ്ഞു. ഇഎംഎസിനെയും തമിഴ‌്നാട്ടിൽ കാമരാജിനെയും പോലെരാഷ‌്ട്രീയത്തിൽ ശ്രഷ‌്ട സ്ഥാനീയനാണ‌് അദ്ദേഹം. അദ്ദേഹത്തിന്റെ നേതൃത്വം കേരളം ഏറ്റവുമധികം ആവശ്യപ്പെടുന്ന സമയമാണിത‌്. ഈ സാഹചര്യത്തിൽ രോഗമുക‌്തനായി വേഗം തിരിച്ചുവെ്രെട്ടയെന്നു കമൽ പറഞ്ഞു. Read on deshabhimani.com

Related News