ജലന്ധർ ബിഷപ്പിനെതിരെ നടപടി വേണം : കന്യാസ്ത്രീകൾ കൊച്ചിയിൽ ധർണ നടത്തികൊച്ചി> പീഡനക്കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരെ പരസ്യ പ്രതിഷേധവുമായി കന്യാസ്‌ത്രീകൾ ധർണ നടത്തി. ജോയിൻറ്‌ ക്രിസ്‌ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ കുറുവിലങ്ങാട്‌ മഠത്തിലെ കന്യാസ്‌ത്രീകളാണ്‌ ധർണ നടത്തിയത്‌. ബിഷപ്പിനെതിരെ പരാതി ഇന്നയിച്ച കന്യാസ്‌ത്രീക്ക്‌ നീതി ലഭിക്കണമെന്നും ബിഷപ്പിനെ അറസ്‌റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായാണ്‌ ധർണ നടത്തിയത്‌. Read on deshabhimani.com

Related News