19ന്‌ ഹാജരാകാൻ ബിഷപ്പിന്‌ നോട്ടീസ്‌; പഴുതടച്ച കുറ്റപത്രം സമർപ്പിക്കുമെന്ന്‌ അന്വേഷണ സംഘംകൊച്ചി > കന്യാസ്‌ത്രീ പീഡനക്കേസിൽ ജലന്ധർ ബിഷപ്പ്‌ ഫ്രാങ്കോ മുളക്കലിനോട്‌ 19ന്‌ കേരളത്തിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാൻ പൊലീസ്‌ നിർദേശം. ഇക്കാര്യമറിയിച്ച്‌ ഫ്രാങ്കോ മുളക്കലിന്‌ കത്തയച്ചതായി ഐജി വിജയ്‌ സാക്കറെ പറഞ്ഞു. പഴയ സംഭവമായതിനാൽ ശാസ്‌ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിന്‌ കൂടുതൽ ബുദ്ധിമുട്ടാണ്‌. ചില കാര്യങ്ങളിൽ വൈരുദ്ധ്യങ്ങളുണ്ട്‌. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താതെ കുറ്റപത്രം സമർപ്പിക്കാനാകില്ല. അങ്ങനെ ചെയ്‌താൽ വൈരുദ്ധ്യങ്ങളുടെ ആനുകൂല്യം കുറ്റാരോപിതന്‌ ലഭിക്കാനിടയാകും. ഇത്‌ നീതി നിഷേധത്തിന്‌ കാരണമാകും. പൊലീസ്‌ അന്വേഷണം കൃത്യമായും  വേഗത്തിലും  തന്നെയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. ‐ ഐജി വിജയ്‌ സാക്കറെ പറഞ്ഞു. ഇതുവരെയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച്‌ നാളെ കോടതിയിൽ സത്യവാങ്മൂലം നൽകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News