രൂപയുടെ ഇടിവ് സർവകാല റെക്കോഡിൽ ; മൂല്യം 70.74കൊച്ചി രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തി. യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കിൽ രൂപയുടെ മൂല്യം 15 പൈസ ഇടിഞ്ഞ് 70.74  എന്ന നിലയിലാണ് വ്യാഴാഴ്ച വിനിമയം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. വ്യാപാര വേളയിൽ മൂല്യം 70.90 എന്ന നിലയിലേക്ക് ഇടിഞ്ഞെങ്കി​ലും പിന്നീട് നില മെച്ചപ്പെടുത്തി.   ബുധനാഴ്ച 70.59 രൂപ എന്ന നിലയിലാണ‌് രൂപ  ക്ലോസ് ചെയ്തത്.  മാസാവസാനമായതിനാൽ ഇറക്കുമതിക്കാരിൽനിന്ന‌് ഡോളറിന് ആവശ്യമേറുന്ന സാഹചര്യത്തിലാണ് മൂല്യം വീണ്ടുമിടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില  വർധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതും രൂപയ്ക്ക് തിരിച്ചടിയായി. Read on deshabhimani.com

Related News