ഐസിഎആർ യുജി അലോട്ട‌്മെന്റ‌്: കൗൺസലിങ‌് രജിസ്‌ട്രേഷൻ നാളെവരെതിരുവനന്തപുരം > ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾചറൽ റിസർച്ച് (ഐസിഎആർ) അഖിലേന്ത്യാ യുജി പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തുന്ന കൗൺസലിങ്ങിന്റെ നടപടിക്രമങ്ങൾ  ശരമൃലഃമാ.ിലൽ ആരംഭിച്ചു.  അഗ്രിക്കൾചർ, ഹോർട്ടിക്കൾചർ, ഫോറസ്ട്രി, കമ്യൂണിറ്റി സയൻസ്, സെറിക്കൾചർ എന്നീ ഓണേഴ്‌സ് ബിഎസ്‌സി പ്രോഗ്രാമുകൾ, ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, അഗ്രിക്കൾചറൽ എൻജിനിയറിങ്, ഡെയറി ടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബയോടെക്‌നോളജി എന്നീ ബിടെക് പ്രോഗ്രാമുകൾ എന്നിവയിലെയും അംഗീകാരത്തിന്‌ വിധേയമായി ഫുഡ്, ന്യൂട്രീഷൻ ആൻഡ‌് ഡയറ്ററ്റിക്‌സ് ബാച്ചിലർ കോഴ്‌സിലെയും 15 ശതമാനം അഖിലേന്ത്യാ ക്വോട്ട (ചില സർവകലാശാലകളിൽ 100 ശതമാനം) സീറ്റുകളാണ് നികത്തുന്നത‌്. വ്യാഴാഴ‌്ച രാത്രി 11.59 വരെ കൗൺസലിങ് രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ്, സേവിങ് എന്നിവ നടത്താം. സീറ്റ് ലഭ്യത വെബ‌്സൈറ്റിൽ കാണാൻ കഴിയും.   15ന് വൈകിട്ട് അഞ്ചിന‌് ആദ്യ അലോട്ട്‌മെന്റ് പ്രഖ്യാപിക്കും. സൈറ്റിൽനിന്ന്‌ താൽക്കാലിക അഡ്മിഷൻ റെക്കമെൻഡേഷൻ കത്ത് ഡൗൺലോഡ് ചെയ്തെടുക്കാം. അലോട്ട്മെന്റ് ലഭിച്ച സർവകലാശാലയിൽ ഹാജരാകാനും രേഖാപരിശോധന, ഫീസടയ്ക്കൽ എന്നിവ പൂർത്തിയാക്കാനും അഡ്മിഷൻ ലെറ്റർ സർവകലാശാലയിൽനിന്ന്‌ വാങ്ങാനും 16 മുതൽ 20 വരെ സമയമുണ്ട‌്.  രണ്ടാം അലോട്ട്‌മെന്റ്  23ന് വൈകിട്ട് അഞ്ചിന‌് നടക്കും. രേഖകളുമായി യൂണിവേഴ്‌സിറ്റിയിൽ ഹാജരായി പ്രവേശനം നേടാൻ 24 മുതൽ 28 വരെ സമയമുണ്ട്. വിശദവിവരങ്ങൾ : ശരമൃലഃമാ.ില, ശരമൃ.ീൃഴ.ശി Read on deshabhimani.com

Related News