മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: പിന്തുണയുമായി നിവിന്‍പോളിയുംകൊച്ചി > സംസ്ഥാനം നേരിടുന്ന കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി സൂപ്പര്‍താരം നിവിന്‍പോളിയും. ദുരിതാശ്വാസനിധിയിലേക്ക് പൊതുജനങ്ങളുടെ സംഭാവന അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫേസ്‌‌‌ബുക്ക് പോസ്റ്റ് ചെയര്‍ ചെയ്‌തുകൊണ്ടാണ് നിവിന്‍ പോളി പിന്തുണ അറിയിച്ചത്. ദുരിതംനേരിടുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഒരുമിച്ചുനിന്നുകൊണ്ട് ഓരോരുത്തരെയും സഹായിക്കാമെന്ന് നിവിന്‍ അഹ്വാനവും ചെയ്‌തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു അഭ്യര്‍ത്ഥനയുമില്ലാതെ ധാരാളം വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും സംഭാവന നല്‍കുന്നുണ്ട്. ജൂലൈ 26 മുതല്‍ ആഗസ്റ്റ് 9 വരെയുളള ദിവസങ്ങളില്‍ ദുരിതാശ്വാസനിധിയിലേക്ക് 1.75 കോടി രൂപ സംഭാവനയായി ലഭിച്ചിട്ടുണ്ട്. സംഭാവനകള്‍ താഴെ ചേര്‍ത്ത അക്കൗണ്ടിലേക്കാണ് അയക്കേണ്ടത്. അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News