മഴ : തകർന്നത‌് 3000 കിലോമീറ്റർ റോഡ‌് ; ഉടൻ നന്നാക്കുംതിരുവനന്തപുരം കാലവർഷത്തിൽ തകർന്ന റോഡുക‌ൾ അടിയന്തരമായി അറ്റകുറ്റപ്പണി നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ടുമാസത്തിനിടെ 3000 കിലോമീറ്ററോളം റോഡ‌് തകർന്നതായാണ‌് പൊതുമരാമത്ത‌ുവകുപ്പ‌ിന്റെ പ്രാഥമികകണക്ക‌്. ഇവയുടെ പുനർനിർമാണത്തിന‌് 3000 കോടിയിലേറെ രൂപ വേണ്ടിവരും. വ്യക്തമായ കണക്കും വിശദ പദ്ധതിരേഖ (ഡിപിആർ)യും തയ്യാറാക്കാൻ മന്ത്രി ജി സുധാകരൻ പൊതുമരാമത്ത‌് ചീഫ‌് എൻജിനിയർക്ക‌് നിർദേശം നൽകി. ആലപ്പുഴ, എറണാകുളം, പാലക്കാട‌്, തൃശൂർ, കോട്ടയം, കൊല്ലം ജില്ലകളിലാണ‌് കൂടുതൽ നഷ്ടം. റോഡു നന്നാക്കൽ ആഗസ‌്ത‌് അവസാനത്തോടെ ആരംഭിക്കും. ദേശീയ, സംസ്ഥാന പാതകൾ, പ്രധാന ജില്ലാ പാതകൾ എന്നിവയുടെ അറ്റകുറ്റപ്പണികളാണ‌് ഉടൻ ആരംഭിക്കുക. Read on deshabhimani.com

Related News