മഴക്കെടുതി : കേന്ദ്രസംഘം എത്തി; ആദ്യ സന്ദർശനം കുട്ടനാട്ടിൽകൊച്ചി> കേരളത്തിൽ മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം എത്തി. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരൺ റിജ്ജുവും സംഘവും രാവിലെ ആലപ്പുഴ സന്ദർശിക്കും. തുടർന്ന്‌ കോട്ടയം, എറണാകുളം ജില്ലകളിലും  സന്ദർശനം നടത്തും. കെടുതി നേരിടാൻ ആവശ്യമായ സഹായം ലഭ്യമാക്കുമെന്ന്‌ കിരൺ റിജ്ജു പറഞ്ഞു. ആലപ്പുഴയിലെത്തി അവലോകനയോഗത്തിൽ പങ്കെടുത്ത ശേഷമാണ്‌ പ്രളയബാധിത പ്രദേശങ്ങളിൽ എത്തുക. നെടുമ്പാശ്ശേരിയിൽനിന്ന്‌ ഹെലികോപ്‌റ്ററിൽ ആലപ്പുഴ കുട്ടനാട്ടിലെ കുപ്പപ്പുറത്തെത്തുന്ന മന്ത്രി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കോട്ടയത്ത് ചെങ്ങളം, ഇറഞ്ഞാല്‍ മേഖലകളിലും സന്ദര്‍ശനം നടത്തിയശേഷം  വൈകിട്ട്  തിരികെ കൊച്ചിയിലെത്തി  ചെല്ലാനം കടപ്പുറത്തും സന്ദര്‍ശനം നടത്തും.  പൊതു മരാമത്ത് മന്ത്രി ജി സുധാകരനും കൃഷിമന്ത്രി വി എസ്  സുനിൽകുമാറും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടാകും. കാലവര്‍ഷക്കെടുതി നേരിടാന്‍ കേന്ദ്ര സഹായമാവശ്യപ്പെട്ടു സംസ്ഥാനത്തുനിന്നുളള സര്‍വകകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയാണു കേന്ദ്രമന്ത്രി കേരളത്തിലെത്തുന്നത്‌.  മഴക്കെടുതിയിൽ 900 കോടിരൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെടുമെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. Read on deshabhimani.com

Related News