ഹർത്താൽ വിജയിപ്പിക്കുക: എൽഡിഎഫ‌്തിരുവനന്തപുരം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില തുടർച്ചയായി വർധിപ്പിച്ച‌് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ സെപ‌്തംബർ പത്തിന‌് നടത്തുന്ന രാജ്യവ്യാപക ഹർത്താൽ വിജയിപ്പിക്കാൻ എൽഡിഎഫ്‌ കൺവീനർ എ വിജ യരാഘവൻ അഭ്യർഥിച്ചു. തിങ്കളാഴ‌്ച രാവിലെ ആറുമുതൽ വൈകിട്ട്‌ ആറുവരെയാണ്‌ ഹർത്താൽ. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കാത്ത തരത്തിലായിരിക്കണം ഹർത്താൽ. അനിയന്ത്രിത ഇന്ധനവില വർധനയും രൂപയുടെ മൂല്യശോഷണവും ജനജീവിതം ദുസ്സഹമാക്കുകയാണ്‌.   പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വിലവർധന തടയാൻ  കേന്ദ്രസർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. 83 രൂപയാണ്‌ വെള്ളിയാഴ്‌ച കേരളത്തിൽ പെട്രോളിന്റെ ചില്ലറവിൽപ്പന വില. ഡീസലിന്‌ 76.72 രൂപയായി.  രണ്ടാഴ്‌ചയ്‌ക്കിടെ രണ്ട്‌ രൂപയോളമാണ്‌ ഇന്ധനവില വർധിച്ചത്‌. അടിക്കടിയുണ്ടാകുന്ന വിലവർധന കാർഷിക പ്രതിസന്ധി രൂക്ഷമാക്കുന്നു. വിലക്കയറ്റം വൻതോതിലായി. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി കൂടുതൽ തകർച്ചയിലാകുകയും തൊഴിലവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു. പെട്രോളിയം കമ്പനികളുടെ ലാഭം 2014 ൽ 10 ശതമാനമായിരുന്നത‌് ഇപ്പോൾ 16 ശതമാനമായി. പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിന്റെ നട്ടെല്ലൊടിക്കുന്നതാണ്‌ തുടർച്ചയായ ഇന്ധനവില വർധന.  ഈ സാഹചര്യത്തിൽ നടക്കുന്ന ഹർത്താലിൽ എല്ലാവരും സഹകരിക്കണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ അഭ്യർഥിച്ചു. Read on deshabhimani.com

Related News