പ്രളയക്കെടുതി: യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞേക്കും

ഫോട്ടോ: ഗെറ്റി ഇമേജസ്‌


തിരുവനന്തപുരം >  പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം കേന്ദ്രസര്‍ക്കാര്‍ തടയുന്നതായി സൂചന, ഒരു രാജ്യം നേരിട്ട് ഇത്തരത്തില്‍ പണം നല്‍കുന്നത്  കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ന്യായീകരണമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമെ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയു എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വാദമെന്നു മാധ്യമങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ ഈ നിലപാടെടുത്താല്‍ യുഎഇ, ഖത്തര്‍, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായം ലഭിക്കില്ല. കേരളത്തിലുണ്ടായ മഹാ ദുരന്തത്തില്‍ ഇന്ത്യക്കകത്തും പുറത്തുംനിന്ന് വലിയ തോതില്‍ സഹായവാഗ്ദാനങ്ങള്‍ ലഭിക്കുമ്പോഴാണ് സാങ്കേതിക പ്രശ്‌നം മാത്രം പറഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതെല്ലം തടയുന്നത്.  2004ന് ശേഷം അന്താരാഷ്ട്ര സഹായങ്ങള്‍ വാങ്ങിയിട്ടില്ല. ഉത്തരാഖണ്ഡില്‍ ദുരന്തം ഉണ്ടായപ്പോഴും അന്താരാഷ്ട്ര സഹായ വാഗ്ദാനങ്ങള്‍ വന്നിരുന്നു. അന്ന് അത് വാങ്ങിയിരുന്നില്ല. കേരളത്തിലേതിനേക്കാള്‍ വലിയ ദുരന്തമായിരുന്നു ഉത്തരാഖണ്ഡില്‍ എന്നും കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു       Read on deshabhimani.com

Related News