ഇന്ധനവില വര്‍ധനവ്: ശക്തമായ പ്രതിഷേധം ഉയരണം-കോടിയേരിതിരുവനന്തപുരം > തുടര്‍ച്ചയായി ഒന്‍പതാം ദിവസവും പെട്രോളിനും ഡീസലിനും വില കുത്തനെ കൂട്ടിയ നടപടി ജനങ്ങള്‍ക്ക് താങ്ങാനാകാത്ത ഭാരമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വീട്ടാവാശ്യത്തിനുള്ള പാചകവാതകത്തിനും അന്യായമായി വിലകൂട്ടി. സിലിണ്ടറിന് 30 രൂപയും വാണിജ്യാവശ്യത്തിനുള്ളത് 40 രൂപയുമാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോളിനും പെട്രോളീയം ഉല്‍പ്പന്നങ്ങള്‍ക്കും ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്ക് ഇന്ത്യയില്‍ കൊണ്ടുവരാമെന്ന് വാഗ്ദാനം ചെയ്‌ത് അധികാരത്തിലേറിയ മോദി സര്‍ക്കാരാണ് ഈ ക്രൂരത ചെയ്യുന്നത്. ഒന്നരമാസത്തിനുള്ളില്‍ ഡീസല്‍ ലിറ്ററിന് മൂന്നര രൂപയും, പെട്രോളിന് 3 രൂപ 30 പൈസയുമാണ് കയറ്റിയത് ഈ വര്‍ദ്ധനവ് പ്രളയ ദുരന്തത്തിലകപ്പെട്ട കേരള ജനതയ്ക്ക് ഇരുട്ടിയാണ്. സ്വകാര്യ കമ്പനികളെ സഹായിക്കുന്നതിന് ജനങ്ങളെ കണ്ണീരു കുടിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാരെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.   Read on deshabhimani.com

Related News