അഭിമന്യുവിന്റെ ചിരിക്കുന്ന മുഖവുമായി അവരെത്തി... എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ മഹാരാജാസ്‌ പൂർവ വിദ്യാർഥികളും

ടി ഷർട്ട്‌, തൊപ്പി, കൊടികൾ എന്നിവ സ്ഥാനാർഥികൾ പൂർവ വിദ്യാർഥികളിൽ നിന്ന്‌ ഏറ്റു വാങ്ങുന്നു.


കൊച്ചി > എറണാകുളം മഹാരാജാസ്‌ കോളേജിൽ എസ്‌ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ രക്തസാക്ഷി അഭിമന്യുവിന്റെ സ്‌മരണാഞ്ജലിയുമായി പൂർവ വിദ്യാർഥികൾ യൂണിയൻ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ അഭിവാദ്യമർപ്പിക്കാനെത്തി. അഭിമന്യുവിന്റെ മുഖം ആലേഖനം ചെയ്ത ടി ഷർട്ടുകളും തൊപ്പികളുമായാണ്‌ മഹാരാജാസിലെ പൂർവ വിദ്യാർഥികൾ എത്തിയത്‌. 'അമരൻ അഭിമന്യു' ക്യാമ്പയിനു വേണ്ടി തയ്യാറാക്കിയ മുന്നൂറോളം വരുന്ന ടി ഷർട്ട്‌,  തൊപ്പി, കൊടികൾ എന്നിവ ചെയർമാൻ സ്ഥാനാർഥി അരുൺ ജഗദീശൻ, വൈസ് ചെയർമാൻ സ്ഥാനാർഥി ശില്പ, ആർട്‌സ്‌ സെക്രട്ടറി സ്ഥാനാർഥി അനന്ദു, ലേഡി റെപ് സ്ഥാനാർഥി ഏഞ്ചൽ ഏലിയാസ് എന്നിവർ ഏറ്റുവാങ്ങി. ആഷി, ആബിദ്, ശിവരാജ് എന്നീ പൂർവവിദ്യാർഥികളാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനുള്ള സാമഗ്രികളുമായി ഇന്ന് രാവിലെ മഹാരാജാസിൽ എത്തിയത്‌. Read on deshabhimani.com

Related News