പ്രളയദുരന്തം: ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുമെന്ന്‌ കേന്ദ്രആരോഗ്യമന്ത്രി



കൊച്ചി> പ്രളയദുരന്തത്തിന്‌ ശേഷം സംസ്‌ഥാനത്തെ ആരോഗ്യരംഗത്തിന്‌ ആവശ്യമായ സഹായങ്ങൾ ആരായാൻ  കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡ എത്തി.  ആവശ്യമായ സഹായങ്ങളും മരുന്നുകളും നൽകുമെന്നും അദ്ദേഹം അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ കേന്ദ്രമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജയും ആരോഗ്യ രംഗത്തെ വിദഗ്‌ധരുമായും ചർച്ച നടത്തും. നെടുമ്പാശ്ശേരിയിലെ സാജ് ഹോട്ടലിൽ ചർച്ചക്ക്‌ശേഷം മാധ്യമപ്രവർത്തകരെ കാണും. തുടർന്ന്‌ നെടുമ്പാശ്ശേരിക്ക് സമീപമുള്ള മള്ളുശേരി ക്യാമ്പും മന്ത്രി നഡ്ഡ സന്ദർശിക്കും . Read on deshabhimani.com

Related News