മീൻപിടിത്ത ബോട്ട‌് മറിഞ്ഞ് ഒരാൾ മരിച്ചു: ഒരാളെ കാണാതായി

പ്രതീകാത്മക ചിത്രം


പയ്യന്നൂർ > എട്ടിക്കുളം പാലക്കോട് ചൂട്ടാട് അഴിമുഖത്ത് ഫൈബർ വള്ളം മണൽതിട്ടയിലിടിച്ചു തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. ഒരാളെ കാണാതായി. കൊയിലാണ്ടി കൊല്ലം  സ്വദേശി അബ്ദുള്ള (60)യാണ് മരിച്ചത്. ഇതേ നാട്ടുകാരനായ ബഷീറിനെ (52)യാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന ആറു പേരെ മറ്റു വളളങ്ങളിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അപകടം. രാവിലെ അഞ്ചിന് പാലക്കോട് ഫിഷ് ലാൻഡിങ് സെന്ററിൽനിന്നാണ് സംഘം കടലിൽ പോയത്. മീൻപിടിച്ചു മടങ്ങുന്നതിനിടെ തീരത്തുനിന്ന് 200 മീറ്റർ അകലെവച്ചാണ് വള്ളം മണൽതിട്ടയിലിടിച്ച് മറിഞ്ഞത്. ഇവർക്കു പിന്നാലെ വരികയായിരുന്ന മറ്റു വള്ളങ്ങളിലെ തൊഴിലാളികൾ ആറു പേരെ രക്ഷപ്പെടുത്തി കരക്കെത്തിച്ചെങ്കിലും അവശനായ അബ്ദുള്ള മരിച്ചിരുന്നു. പുതിയങ്ങാടിയിലെ കായിക്കാരൻ കാദറിന്റേതാണ് അപകടത്തിൽപ്പെട്ട വള്ളം. പയ്യന്നൂരിൽനിന്നും അഗ്നിരക്ഷാ സേനയും പയ്യന്നൂർ, പഴയങ്ങാടി പൊലീസും കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും കാണാതായ ബഷീറിനായി തെരച്ചിൽ തുടരുകയാണ്.  അബ്ദുള്ളയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജ‌് മോർച്ചറിയിലേക്ക‌് മാറ്റി. കഴിഞ്ഞ മാസവും ഇതേ സ്ഥലത്തു വച്ച് ഫൈബർ വള്ളം ഇത്തരത്തിൽ അപകടത്തിൽ പെട്ടിരുന്നു.   Read on deshabhimani.com

Related News