എലിപ്പനി: ഒരു മരണം കൂടിതിരുവനന്തപുരം  > സംസ്ഥാനത്ത് തിങ്കളാഴ്ച 26 എലിപ്പനി കേസ് സ്ഥിരീകരിച്ചു തൃശൂര്‍ പൂക്കോട് സ്വദേശി ഗോപിയാ (74)ണ് മരിച്ചത്. പ്രളയബാധിത ജില്ലകളില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജാഗ്രത പാലിക്കണം. വെള്ളക്കെട്ട് ഇറങ്ങിയതോടെ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുക് പെരുകാനുള്ള സാഹചര്യമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപകമായി ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്. തിങ്കളാഴ്ച സ്ഥിരീകരിച്ച ആറ് കേസുള്‍പ്പെടെ ഈ മാസം ഇതുവരെ 90 ഡെങ്കിപ്പനി കേസും 18 മലേറിയ കേസും സ്ഥിരീകരിച്ചു.   Read on deshabhimani.com

Related News