അധിക എക‌്സൈസ‌് തീരുവ; കൊള്ളയടിച്ചത‌് അഞ്ചരലക്ഷം കോടിന്യൂഡൽഹി മോഡി സർക്കാർ  അഞ്ച് വർഷത്തിനിടെ പെട്രോൾ, ഡീസൽ എക്സൈസ് തീരുവ വർധിപ്പിച്ച‌് ജനങ്ങളിൽനിന്ന‌് കൊള്ളയടിച്ചത‌് അഞ്ചരലക്ഷം കോടിയിലേറെ രൂപ. നാല് വർഷംകൊണ്ട‌് 3,92,057 കോടി രൂപയാണ് അധികതീരുവയിലുടെ ജനങ്ങളിൽനിന്ന്  ഊറ്റിയത്. ഇക്കൊല്ലം 1,69,250 കോടി രൂപയുടെ അധികവരുമാനവും പ്രതീക്ഷിക്കുന്നു. അഞ്ച‌് വർഷത്തിനിടെ മൊത്തം പത്ത‌് ലക്ഷം കോടി രൂപയാണ‌് എക‌്സൈസ‌് തീരുവയിലൂടെ കേന്ദ്രഖജനാവിലെത്തിയത‌്. 2013‐14ൽ പെട്രോൾ‐ഡീസൽ തീരുവയിനത്തിൽ കേന്ദ്രത്തിന്റെ വരുമാനം 88,600 കോടി രൂപയായിരുന്നു. മോഡി സർക്കാർ അധികാരമേറ്റശേഷം രാജ്യാന്തരവിപണിയിൽ എണ്ണവിലയിടിഞ്ഞതിന്റെ സൗകര്യം മുതലെടുത്ത് തീരുവ അടിക്കടി വർധിപ്പിച്ചു. ഇതേതുടർന്ന് എക്സൈസ് തീരുവയിൽനിന്നുള്ള വരുമാനം 2014‐15ൽ 1,05,653 കോടി രൂപയും 2015‐16ൽ 1,85,958 കോടിയും 2016‐17ൽ 2,53,254ഉം 2017‐18ൽ 2,01,592 കോടിയുമാണ‌്. നടപ്പുസാമ്പത്തികവർഷം 2,57,850 കോടി രൂപയാണ‌് പ്രതീക്ഷിക്കുന്നത്. 2014 ഏപ്രിലിൽ ഒരു ലിറ്റർ പെട്രോളിനുമേലുള്ള എക്സൈസ് തീരുവ 9.48 രൂപ മാത്രമായിരുന്നു. തീരുവ ഒമ്പത് പ്രാവശ്യം കൂട്ടിയതിനെതുടർന്ന് 21.48 രൂപയായി ഉയർന്നു. ഡീസൽ ലിറ്ററിന‌് 2014 ഏപ്രിലിൽ തീരുവ 3.65 രൂപയായിരുന്നെങ്കിൽ  ഇപ്പോൾ17.33 രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഒക്ടോബറിൽ രണ്ട് രൂപ വീതം തീരുവ കുറച്ചു. പെട്രോൾ‐ഡീസൽ വില കുറച്ചാൽ എണ്ണക്കമ്പനികൾ പാപ്പരാകുമെന്ന സർക്കാർ വാദവും ശരിയല്ല. രാജ്യത്തെ എല്ലാ എണ്ണക്കമ്പനികളും വൻലാഭത്തിലാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഐഒസിക്ക‌് കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ, 40 ശതമാനമാണ‌് ലാഭവർധന. ഇക്കാലയളവിൽ മൊത്തം വരുമാനത്തിൽ 10 ശതമാനം വർധനയുമുണ്ടായി. 2016‐17ലെ അവസാന മൂന്നുമാസം 1,24,405 കോടി രൂപയായിരുന്നു വരുമാനമെങ്കിൽ കഴിഞ്ഞ വർഷം ഇതേകാലയളവിൽ വരുമാനം 1,36,980 കോടി രൂപയായി. പൊതുമേഖല എണ്ണകമ്പനികളുടെ ലാഭവിഹിതവും കേന്ദ്രസർക്കാരിന‌് ലഭിക്കുന്നുണ്ട്. Read on deshabhimani.com

Related News