വ്യാപാരികളെ പുനരധിവസിപ്പിക്കൽ സംഘടനകൾ സഹകരിക്കും: മന്ത്രി ഇ പിപ്രളയബാധിത പ്രദേശങ്ങളിലെ തകർന്ന വ്യവസായസ്ഥാപനങ്ങളും വീടുകളും പുനരുദ്ധരിക്കുമെന്ന‌് മന്ത്രി ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെഡറേഷൻ ഓഫ‌് ഇന്ത്യൻ ചേംബേഴ‌്സ‌് ഓഫ‌് കൊമേഴ‌്സ‌് ആൻഡ‌്‌ ഇൻഡസ‌്ട്രി (ഫിക്കി),  ചേംബേഴ‌്സ‌് ഓഫ‌് കൊമേഴ‌്സ‌്, കോൺഫെഡറേഷൻ ഓഫ‌് ഇന്ത്യൻ ഇൻഡസ‌്ട്രീസ‌് (സിഐഐ) കേരള സ‌്മാൾ സ‌്കെയിൽ ഇൻഡസ‌്ട്രീസ‌് അസോ., പെയിന്റ‌് നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവരുമായി നടത്തിയ ചർച്ചകൾക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.  ചെറുകിട, ഇടത്തരം വ്യവസായികൾ നേരിടുന്ന ദുരിതങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്ന‌് സംഘടനകൾ ഉറപ്പ‌് നൽകി. കച്ചവടക്കാരുടെ പ്രശ‌്നങ്ങൾ പരിഹരിക്കാനും തകർന്ന സ്ഥാപനങ്ങൾ പുനരാരംഭിക്കാനും  സംഘടനകൾ സഹായിക്കും. കച്ചവടങ്ങൾ പുനരാരംഭിക്കാൻ  നിക്ഷേപകരെ കണ്ടെത്തും. ആവശ്യമായവർക്ക‌് കച്ചവടപങ്കാളികളെ കണ്ടെത്തുന്നതിനും സംഘടനകൾ ഇടപെടും. വൻകിട സ്ഥാപനങ്ങളുടെ സിഎസ‌്ആർ ഫണ്ട‌് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക‌് ലഭ്യമാക്കാനും ധാരണയായി. തകർന്ന വീടുകൾ നിർമിക്കുമ്പോൾ പെയിന്റിങ‌് ജോലി ഏറ്റെടുക്കുന്നതിനെക്കുറിച്ച‌്  പെയ‌ിന്റ‌് നിർമാതാക്കളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ധാരണയായെന്ന്‌ മന്ത്രി പറഞ്ഞു. 65,000 ൽപരം വീടുകളാണ‌് ഭാഗികമായി തകർന്നത‌്. ഇവ വാസയോഗ്യമാക്കാൻ സഹകരിക്കും. ഇതുസംബന്ധിച്ച നിർദേശങ്ങൾ സർക്കാർ രൂപീകരിച്ച‌് കമ്പനികൾക്ക‌് നൽകും. 146 ക്യാമ്പുകളിലായി 2267 കുടുംബങ്ങളാണ‌് ഇപ്പോഴുള്ളത‌്. മടങ്ങുന്നവർക്ക‌ുള്ള കിറ്റ‌് വിതരണം പുരോഗമിക്കുകയാണ‌്. അടിയന്തര ധനസഹായമായ 10000 രൂപ വിതരണം വെള്ളിയാഴ‌്ചയോടെ പൂർത്തിയാക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക്‌ ശക്തമായ നടപടി സ്വീകരിക്കുന്നു. വിദ്യാർഥികൾക്ക‌് ഗ്രേസ‌് മാർക്ക‌് നഷ്ടപ്പെടാത്ത രീതിയിൽ സ‌്കൂൾ കലോത്സവം നടത്തുന്നത‌് ആലോചിക്കുമെന്നും മന്ത്രി മറുപടി നൽകി. Read on deshabhimani.com

Related News