യുവശക്തി വീണ്ടെടുത്തത‌് 9,140 വീടുകൾ

പുത്തൻവേലിക്കര വിവേക ചന്ദ്രിക സഭ സ‌്കൂൾ ഡിവൈഎഫ‌്ഐ വനിതാപ്രവർത്തകർ ശുചീകരിക്കുന്നു


കൊച്ചി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ‌് എറണാകുളം ജില്ലയിൽ ഇതുവരെ  ശുചീകരിച്ചത‌്  9,140 വീടുകൾ. കൂടാതെ 45 സ്കൂളുകളും 23 ആരാധനാലയങ്ങളും 68 അങ്കണവാടികളും 28 ഓഡിറ്റോറിയങ്ങളും ഇവർ വൃത്തിയാക്കി. 19 മുതൽ 26 വരെ എട്ട‌ുദിവസമായി എറണാകുളം ജില്ലയിലെ 16,625 യൂത്ത‌് ബ്രിഗേഡ‌് അംഗങ്ങളും ജില്ലയ‌്ക്കു പുറത്തുനിന്നുള്ള 5,310 ഡിവൈഎഫ‌്ഐ പ്രവർത്തകരും മഹായജ്ഞത്തിൽ പങ്കാളികളായി. 100 പേർ വീതമടങ്ങിയ സംഘങ്ങളായാണ‌് ശുചീകരണമേറ്റെടുത്തത്. പറവൂർ, ആലങ്ങാട്, നെടുമ്പാശേരി, കാലടി, അങ്കമാലി, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, കോതമംഗലം, കളമശേരി, ചേരാനല്ലൂർ, ഇടപ്പള്ളി എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും ശുചീകരണം. 21, 22 തീയതികളിൽ കണ്ണൂരിൽനിന്ന‌ുള്ള 650 അംഗ യൂത്ത് ബ്രിഗേഡ് ആലുവയിൽ ശുചീകരണം നടത്തി. 26 നും 27 നും കണ്ണൂരിൽനിന്നുതന്നെയുള്ള 1000 പേർ പറവൂർ, ആലങ്ങാട്, നെടുമ്പാശേരി എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. കണ്ണൂർ പെരിങ്ങോം ബ്ലോക്ക‌് കമ്മിറ്റിയിലെ പ്രവർത്തകർ പറവൂർ ചേന്ദമംഗലം വെസ്റ്റിലും പയ്യന്നൂരിൽനിന്നുള്ളവർ ചേന്ദമംഗലം വെസ്റ്റിലും മാടായി യൂത്ത് ബ്രിഗേഡ് മൂത്തകുന്നത്തും ആലക്കോടുനിന്നുള്ള പ്രവർത്തകർ ചിറ്റാറ്റുകര ഈസ്റ്റിലും തളിപ്പറമ്പ് യൂത്ത് ബ്രിഗേഡ് വടക്കേക്കരയിലും ശ്രീകണ്ഠപുരം യൂത്ത് ബ്രിഗേഡ് ചിറ്റാറ്റുകര വെസ്റ്റിലും പറവൂർ ടൗണിലും വരുംദിവസങ്ങളിൽ ശുചീകരണത്തിന‌്  ഇറങ്ങും. മയ്യിൽ നിന്നുള്ളവർ കടമക്കുടിയിലും പാപ്പിനിശ്ശേരിക്കാർ ആലങ്ങാട്ടും കണ്ണൂർ ബ്ലോക്ക് യൂത്ത് ബ്രിഗേഡ് പുത്തൻവേലിക്കരയിലും പാനൂർ ബ്ലോക്ക് യൂത്ത് ബ്രിഗേഡ് വരാപ്പുഴയിലും പേരാവൂർ സംഘം കരുമാലൂരിലും എത്തും. കാസർകോടുനിന്നും വന്ന 350 പേർവീതം രണ്ടുദിവസവും 125 പേർ ഒരുദിവസവും പാലക്കാടുനിന്നുള്ള 650 പേർ ഒരുദിവസവും കോഴിക്കോടുനിന്ന് 130 പേർ രണ്ടുദിവസവും 275 പേർ ഒരുദിവസവും മലപ്പുറത്തുനിന്നും 150 പേർ  ഒരുദിവസവും ശുചീകരണത്തിൽ പങ്കെടുത്തു. ചൊവ്വാഴ‌്ച പുത്തൻവേലിക്കര  വിവേക ചന്ദ്രിക സഭ സ‌്കൂൾ ശുചീകരിച്ചത‌് ഡിവൈഎഫ‌്ഐ ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള വനിതാനേതാക്കളാണ‌്. 42 പേരടങ്ങുന്ന സംഘമാണ‌് രാവിലെമുതൽ സ‌്കൂളിലെ ക്ലാസ‌്മുറിക‌ളും ഭിത്തികളും ബെഞ്ചും ഡെസ‌്കും കഴുകിവൃത്തിയാക്കിയത‌്.   Read on deshabhimani.com

Related News