സര്‍ട്ടിഫിക്കറ്റുകള്‍ നഷ്‌ടമായ 100 പേർക്ക് കുന്നുകരയില്‍ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ്‌ നൽകികൊച്ചി > പ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അവ വീണ്ടെടുത്ത് നല്‍കുന്നതിനുള്ള അദാലത്ത് ഇന്നലെ കുന്നുകര പഞ്ചായത്തിൽ ആരംഭിച്ചു. പൈലറ്റ് പദ്ധതിയായാണ് ആദ്യ അദാലത്ത് സംഘടിപ്പിച്ചത്. 100 പേർക്ക് ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകൾ നൽകി. ഉച്ചയ്ക്ക് രണ്ടു മണിക്ക്അദാലത്ത് ആരംഭിച്ചു. സംസ്ഥാന ഐ.ടി മിഷനും ഐഐഐടിഎം കേരളയും ചേര്‍ന്ന് തയാറാക്കിയ ആപ്ലിക്കേഷന്‍ വഴിയാണ് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ വീണ്ടെടുക്കുന്നത്. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഫീസ് ഈടാക്കില്ലെന്ന് ഐ.ടി മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചിരുന്നു. റേഷന്‍ കാര്‍ഡ്, മോട്ടോര്‍ വാഹന ലൈസന്‍സ്, ആധാര്‍ കാര്‍ഡ്, ആര്‍എസ്ബിവൈ, ചിയാക് കാര്‍ഡുകള്‍, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ലഭ്യമാക്കിയത്. Read on deshabhimani.com

Related News